കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ സിപിഐഎം പന്നിത്തടം ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു

കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐഎം പന്നിത്തടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മറ്റി അംഗം കെ എം നൗഷാദ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സിപിഐഎം പന്നിത്തടം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് കൊളളന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം കെ ശശിധരന്‍, പി.എ.ഉണ്ണികൃഷ്ണന്‍, സുഗിജ സുമേഷ്, കെ വി ഗില്‍സന്‍, എ എസ് സുബിന്‍, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീനാ സാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT