26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Kunnamkulam മരം മുറിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു

മരം മുറിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൂളമരം മുറിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ആസാം സ്വദേശി 24 വയസ്സുള്ള ദില്‍ജര്‍ ഹുസൈനാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച 12 മണിയോടെയായിരുന്നു അപകടം. ചെറുവത്താനിയില്‍ മരത്തിനു മുകളില്‍ കയറി മരം മുറിക്കുന്നതിനിടെ ശക്തമായ കാറ്റുവീശിയതോടെ മരം കടപുഴകി വീഴുകയായിരുന്നു. പരിക്കേറ്റ ഹുസൈനെ കുന്നംകുളം പരസ്പര സഹായ സമിതി ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!