മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്ര മൈതാനത്തു മദ്യത്തിനും, മയക്കു മരുന്നിനും എതിരെ യുള്ള ജനകീയ സദസ്സ് സംഘടിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പോലീസിന്റെ ഭാഗത്തു നിന്നും എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് മെഡിക്കല്‍ കോളേജ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷാജി വര്ഗീസ് സംസാരിച്ചു. ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ കെ ആര്‍ പ്രശാന്ത് അവതരിപ്പിച്ചു. കവയിത്രി മാരായ ഗീതാ ദിവാകരന്‍, ഇ എസ് സുമതിക്കുട്ടി, എ. രാജലക്ഷ്മി, ഉഷ പദ്മനാഭന്‍, കെ ചന്ദ്രദാസ്, ആര്‍ ആര്‍ ഉണ്ണികൃഷ്ണന്‍, ജയന്‍ മാരാത്ത് എന്നിവര്‍ സംസാരിച്ചു. മുണ്ടത്തിക്കോട് ഗ്രാമീണ വായനശാല ഭാരവാഹികള്‍ നേതൃത്വം നല്‍കി.