കാട്ടകാമ്പാല്‍ വട്ടക്കായല്‍ കോള്‍പടവിലെ പുഞ്ച കൃഷിയുടെ നടീല്‍ ആരംഭിച്ചു

കാട്ടകാമ്പാല്‍ വട്ടക്കായല്‍ കോള്‍പടവിലെ പുഞ്ച കൃഷിയുടെ നടീല്‍ ആരംഭിച്ചു. 150 ഏക്കര്‍ വരുന്ന പടവില്‍ 140 ദിവസം മൂപ്പുള്ള ഉമ വിത്താണ് കൃഷി ചെയ്യുന്നത്. നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം പടവ് പ്രസിഡണ്ട് ടി.കെ ശശികുമാര്‍ ഞാറ് നട്ടുകൊണ്ട് നിര്‍വ്വഹിച്ചു. സെക്രട്ടറി എന്‍.കെ സതീശന്‍, ട്രഷറര്‍ കെ.എം റസാക്ക്, മെമ്പര്‍മാര്‍, കര്‍ഷകര്‍ എന്നിവരും നടീല്‍ ഉത്സവത്തില്‍ പങ്കെടുത്തു. അനുകൂല കാലവസ്ഥയും കീടബാധ വരാതിരിക്കുകയും ചെയ്താല്‍ മികച്ച വിളവോടെ ഏപ്രില്‍ മാസത്തില്‍ കൊയ്ത് നടത്താനാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.