പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ പുഞ്ചപാര്‍ക്ക് ഇനി ഹരിത ടൂറിസം കേന്ദ്രം

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ പുഞ്ചപാര്‍ക്ക് ഇനി ഹരിത ടൂറിസം കേന്ദ്രമാകും. പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ പുഞ്ചപാര്‍ക്കിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് പുഞ്ചപാര്‍ക്ക് വഞ്ചി പുരയില്‍ വെച്ച് എംഎല്‍എ പ്രഖ്യാപനം നടത്തിയത്. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ സി എം മിഥുന പുഞ്ച പാര്‍ക്ക് ഹരിത ടൂറിസം കേന്ദ്രമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ADVERTISEMENT