28.1 C
Kunnamkulam
Sunday, August 9, 2026
Home Bureaus Punnayurkulam അണ്ടത്തോട് തങ്ങള്‍പ്പടിയില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം ; പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദര്‍ശിച്ചു

അണ്ടത്തോട് തങ്ങള്‍പ്പടിയില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം ; പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദര്‍ശിച്ചു

6

അണ്ടത്തോട് തങ്ങള്‍പ്പടിയില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയ മേഖലകളില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് സന്ദര്‍ശനം നടത്തി.ആരോഗ്യ വകുപ്പുമായി കൂടിയാലോചന നടത്തി ശാസ്ത്രീയമായ രീതിയില്‍ ഒച്ചിനെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.പുന്നയൂര്‍ക്കുളം അണ്ടത്തോട് മേഖലയിലാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം വന്‍തോതില്‍ കണ്ടുവരുന്നത്. തങ്ങള്‍പടിയില്‍ അടഞ്ഞു കിടക്കുന്ന കേരള ഹോട്ടല്‍ പരിസരത്താണ് ഇവയെ ധാരാളമായി കാണുന്നത്. രാത്രികാലങ്ങളിലാണ് ഇവ പ്രധാനമായും പുറത്തിറങ്ങുന്നത്. പകല്‍ സമയങ്ങളില്‍ ഇലകള്‍ക്കടിയിലും മരങ്ങളിലും ചുമരുകളിലും പറ്റിപിടിച്ചിരിക്കുന്നതിഞ്ഞാല്‍ ആരുടെയും ശ്രദ്ധയില്‍ പെടാറില്ല. കര്‍ഷകരെയും സാധാരണ ജനങ്ങളെയും ഒരുപോലെ കടുത്ത ഭീതിയിലാഴ്ത്തുന്നു. മഴക്കാലം ശക്തമായതോടെയാണ് കൃഷിയിടങ്ങളിലും വീട്ടുപറമ്പുകളിലും വ്യാപകമായി ഇവ പെരുകാന്‍ തുടങ്ങിയിട്ടുള്ളത്. പച്ചക്കറികള്‍, വാഴ, പപ്പായ, തെങ്ങ്, ചേമ്പ് തുടങ്ങിയ വിളകളെ ഇവ വന്‍തോതില്‍ തിന്നുനശിപ്പിക്കുന്നതിഞ്ഞാല്‍ കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇവ മനുഷ്യരുടെ ആരോഗ്യത്തിനും ഭീക്ഷണിയാണ്. ഒച്ചുകളുടെ സ്രവങ്ങളിലൂടെയും ശരീരത്തിലൂടെയും മസ്തിഷ്‌കജ്വരത്തിന് കാരണമാകുന്ന നിമാവിരകള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി, വാര്‍ഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനുമായ കെ എച്ച് ആബിദ്, തുടങ്ങിയവരും പൊതു പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇവയുടെ ശല്യം അനുഭവപ്പെട്ട് സമീപ ദേശങ്ങളില്‍ എങ്ങിനെ ഇതിനെ നിര്‍മാര്‍ജനം ചെയ്തു എന്നത് പഠിച്ച് ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചു ശാസ്ത്രിയമായ രീതിയില്‍ തെന്നെ നശിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!