28.5 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് സ്വീഡന്‍ മാതൃകയില്‍ പ്ലോഗിംഗ് സംഘടിപ്പിച്ചു

പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് സ്വീഡന്‍ മാതൃകയില്‍ പ്ലോഗിംഗ് സംഘടിപ്പിച്ചു

മാലിന്യമുക്ത നവ കേരളത്തിനായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് സ്വീഡന്‍ മാതൃകയില്‍ പ്ലോഗിംഗ് സംഘടിപ്പിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ  ക്യാമ്പയിന്റെ ഭാഗമായാണ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ജോഗ്ഗിങ്ങിനൊപ്പം വേസ്റ്റ് എടുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്ലോഗിങ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പഞ്ചവടി സെന്ററില്‍ നിന്നും തുടങ്ങി വ്യായാമത്തിലൂടെ മാലിന്യം ശേഖരിച്ച് ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് പഞ്ചവടി ബീച്ചിലാണ് പ്ലോഗിംഗ് അവസാനിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രോഹിണി സോമ സുന്ദരം, ഐആര്‍ടിസി കോഡിനേറ്റര്‍ ബി എസ് ആരിഫ , യൂത്ത് കോഡിനേറ്റര്‍ അനൂപ് എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ , വിദ്യാര്‍ഥിനികള്‍, യുവജന സംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഉദ്യമത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!