തൃശൂര്‍ പൂത്തോളില്‍ നടന്ന വിസ്ഡം സ്റ്റുഡന്‍സ് തൃശ്ശൂര്‍ ജില്ല മുജാഹിദ് വിദ്യാര്‍ത്ഥി സമ്മേളനം സമാപിച്ചു. വിസ്ഡം ജില്ലാ പ്രസിഡന്റ് അസ്ലം വലപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ സെക്രട്ടറി അഷ്‌റഫ് സുല്ലമി ഉദ്ഘാടനം ചെയ്തു. ത്വല്‍ഹത്ത് സ്വലാഹി, മൂസ സ്വലാഹി, സ്വലാഹുദ്ദീന്‍ അല്‍ ഹിക്മി, അസ്ഹര്‍ ചാലിശ്ശേരി, ആദില്‍ സാദിഖ്, സ്വാലിഹ് കൊപ്രക്കളം, നസ്‌റുള്ള മസൂദ് എന്നിവര്‍ വിദ്യാര്‍ഥികളിലെ ധാര്‍മിക മൂല്യം, വ്യക്തിജീവിതം, കരിയര്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്‍ സെക്രട്ടറി മിശാല്‍ പാവറട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് നഹാസ് നന്ദിയും പറഞ്ഞു. 2025 മെയ് 11 ,12 പെരിന്തല്‍മണ്ണയില്‍ വച്ച് നടക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് ഭാഗമായാണ് പരിപാടി നടത്തിയത്.
ADVERTISEMENT