റോഡ് മുറിച്ചു കടക്കുന്നതിനിടെ കാല്‍നട യാത്രികനെ ബൈക്കിടിച്ച് അപകടം ; മൂന്നു പേര്‍ക്ക് പരിക്ക്

പുന്നയൂര്‍ അകലാട് മൂന്നൈയിനിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാല്‍നട യാത്രികനെ ബൈക്കിടിച്ച് അപകടം: മൂന്നു പേര്‍ക്ക് പരിക്ക്.കാല്‍ നട യാത്രികന്‍ അകലാട് മൂന്നൈനി സ്വദേശി മണ്ണൂരയില്‍ ബഷീര്‍ (48) , ബൈക്ക് യാത്രികരായ പുന്നയൂര്‍ക്കുളം തൃപ്പറ്റ് സ്വദേശി കല്ലാട്ടയില്‍ അഫീസ് (19), പുന്നയൂര്‍ക്കുളം സ്വദേശി ഷഹീര്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് മൂന്നൈനിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെയും അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ബഷീറിനെ തൃശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT