30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള കുന്നംകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള കുന്നംകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു

135

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള കുന്നംകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതിയ ബസ് ടെര്‍മിനലിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് മേഖലയെ സംരക്ഷിക്കുക, ചെറുകിട ഇടത്തരം വര്‍ഷോപ്പുകളെ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപന ലൈസന്‍സ് നിയമം ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കുന്നംകുളം പുതിയ ബസ് ടെര്‍മിനലിനു മുന്നില്‍ പ്രതിഷേധം നടത്തിയത്.യൂണിറ്റ് രക്ഷാധികാരി ജോസ് പ്രതിക്ഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജോ.സെക്രട്ടറി ഷിബുകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സെക്രട്ടറി പി.എ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ പ്രസിഡന്റ് തോമസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!