2 പോലീസുകാര്‍ ഉള്‍പ്പെടെ 4പേര്‍ക്ക് പരിക്കേറ്റു. സിപിഎം അനുകൂല പൂരാഘോഷ കമ്മിറ്റിയായ കോസ്‌കോയിലെ അംഗങ്ങളും അഞ്ഞൂര്‍ സ്വദേശികളുമായ 23 വയസ്സുള്ള സുനേഷ്, 27 വയസ്സുള്ള പ്രസാദ് എന്നിവര്‍ക്കും കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിഖില്‍, ചേലക്കര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അതുല്‍ കൃഷ്ണ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോസ്‌കോ ക്ലബ്ബില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ജിതിന്‍ എന്ന വ്യക്തിയെ പോലീസ് അന്വേഷിച്ചു വന്നതായും ഇയാളെ കിട്ടാതെ വന്നതോടെ തങ്ങളെ വൈരാഗ്യത്തിന്റെ പേരില്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മര്‍ദ്ദനത്തിനിരയായ കോസ്‌കോ ക്ലബ് അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇരു ടീമുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ലാത്തിവീശീയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റവര്‍ കുന്നംകുളത്തെ ആശുപത്രികളില്‍ ചികിത്സതേടി. ചികിത്സയില്‍ കഴിയുന്നവരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ വാസു, ജില്ലാ കമ്മിറ്റി അംഗം ബാലാജി ഏരിയ സെക്രട്ടറി കെ.കൊച്ചനിയന്‍ ഏരിയ നേതാക്കളായ പി ജി ജയപ്രകാശ് ,പി എം സുരേഷ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.