അഞ്ഞൂര് പാര്‍ക്കാടി പൂരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവര്‍ത്തകരും അനുഭാവികളുമായ 20 പേര്‍ക്കെതിരെ കേസെടുത്തു. പൂരത്തിനിടെ ഞായറാഴ്ച വൈകിട്ട് കമ്പനിപ്പടിയിലാണ് സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജും ഉണ്ടായത്. സംഭവത്തില്‍ 2 പൊലീസുകാര്‍ അടക്കം 4 പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേര്‍ക്ക് ലാത്തിയടിയേല്‍ക്കുകയും ചെയ്തിരുന്നു. സിപിഐഎം അനുകൂല പൂരാഘോഷ കമ്മിറ്റിയായ കോസ്കോ ക്ലബ് അംഗങ്ങളും അഞ്ഞൂര്‍ക്കുന്ന് സ്വദേശികളുമായ പ്രസാദ്, സുനേഷ്, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ നിഖില്‍, ചേലക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അതുല്‍കൃഷ്ണ എന്നിവര്‍ക്കുമാണു പരുക്കേറ്റത്.സംഘര്‍ഷം തടയാനാണ് ഇടപെട്ടതെന്നു പൊലീസും പറയുന്നു.