25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ല കള്ളന്മാരുടെ പാര്‍ട്ടിയാണ് ഇന്ന് കേരളം ഭരിക്കുന്നത് – അഡ്വക്കറ്റ് ബി.ഗോപാലകൃഷ്ണന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ല കള്ളന്മാരുടെ പാര്‍ട്ടിയാണ് ഇന്ന് കേരളം ഭരിക്കുന്നത് – അഡ്വക്കറ്റ് ബി.ഗോപാലകൃഷ്ണന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ല കള്ളന്മാരുടെ പാര്‍ട്ടിയാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ബി.ഗോപാലകൃഷ്ണന്‍. പുന്നയൂര്‍ക്കുളം പഞ്ചായത്ത് ദുര്‍ഭരണത്തിനെതിരെ ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. സകല മേഖലയിലും കളവു മാത്രമാണ് ഇവര്‍ പറയുന്നത്. ഇടത് നയം കൊണ്ടുവന്ന് സിനിമ മേഖലയും തകര്‍ത്തു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഗോപാലകൃഷ്ണന്‍ പറഞ്ഞു.ഇവരുടെയെല്ലാം വേഷംകെട്ട് ജനങ്ങള്‍ മനസ്സിലാക്കിയതിന്റെ തെളിവാണ് തൃശ്ശൂരിലെ തന്നെ 7 നിയോജമണ്ഡലങ്ങളില്‍ ബിജെപി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മെമ്പര്‍മാരുടെ വാര്‍ഡുകളിലെ പദ്ധതികള്‍ ഒഴിവാക്കുകയും പദ്ധതി തുക സര്‍ക്കാര്‍ വെട്ടിക്കുറച്ചു എന്ന് പറഞ്ഞ് വാര്‍ഡുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുകയാണന്നെും, ലൈഫ് ഭവന പദ്ധതിയില്‍ പുന്നയൂര്‍ക്കുളത്തെ 19 വാര്‍ഡുകളില്‍ നിന്നും സിപിഎമ്മിന്റെ നാലാം വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായിട്ടുള്ള ബിന്ദുവിന്റെ ഭര്‍ത്താവ് രണദേവിന് ഒന്നാം സ്ഥാനം ലഭിച്ചതെന്ന് എങ്ങനെയെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. ബുധനാഴ്ച രാവിലെ കുന്നത്തൂരില്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്.

ADVERTISEMENT
error: Content is protected !!