24.6 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu ‘ക്യു കണക്ട് അന്‍സാര്‍ സ്റ്റാഫ് റിട്രീറ്റ് ‘ പരിപാടി സംഘടിപ്പിച്ചു

‘ക്യു കണക്ട് അന്‍സാര്‍ സ്റ്റാഫ് റിട്രീറ്റ് ‘ പരിപാടി സംഘടിപ്പിച്ചു

161

പെരുമ്പിലാവ് അന്‍സാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക – അനധ്യാപര്‍ക്കായി ക്യു കണക്ട് അന്‍സാര്‍ സ്റ്റാഫ് റിട്രീറ്റ് എന്ന പേരില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാല്യു എജുക്കേഷന്‍ ഡയറക്ടര്‍ ഇ. എം. മുഹമ്മദ് അമീന്‍ മുഖ്യപ്രഭാഷണം നടത്തി. അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജിത റസാഖ് അധ്യക്ഷത വഹിച്ചു. ഹയര്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഷാജു മൊയ്തുണ്ണി , അന്‍സാര്‍ ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഹ്‌മൂദ് ശിഹാബ്, അന്‍സാര്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ ഫരീദ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പിഎച്ച്ഡി ലഭിച്ച കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജെ ഫരീദയെ ഉപഹാരം നല്‍കി ആദരിച്ചു. അധ്യാപകരായ എം.വി. അബ്ദുറഹ്‌മാന്‍ സ്വാഗതവും വി.ഹസീന നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!