കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ചിറക്കല്‍ സെന്ററില്‍ വെച്ചു നടന്ന പരിപാടി മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം അലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം എസ് മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി.

ADVERTISEMENT
Malaya Image 1

Post 3 Image