പാലത്തിനോട് ചേര്‍ന്നുള്ള റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞ് അപകട ഭീഷണി. കിഴക്കാളൂര്‍ – എടക്കളത്തൂര്‍ റോഡില്‍ കണ്ടാണശ്ശേരി പഞ്ചായത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാലത്തിന്റെ വശങ്ങളാണ് ഇടിഞ്ഞ് അപകട ഭീഷണി സൃഷ്ടിക്കുന്നത്. പാലത്തിന്റെ ഇടതു ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്തതിനോട് ചേര്‍ന്ന് വലിയ ഗര്‍ത്തമാണ് രൂപപ്പെട്ടിട്ടുള്ളത്. കിഴക്കാളൂര്‍ കുംഭാര ഉന്നതി വഴി തോളൂര്‍ പഞ്ചായത്തിലേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളുമാണ് ഇടിഞ്ഞിട്ടുള്ളത്. ദിനം പ്രതി നിരവധി വാഹനങ്ങള്‍ .കടന്നുപോകുന്ന റോഡാണിത്. വീതി കുറഞ്ഞ റോഡില്‍ ഒരേ സമയം ഇരു ദിശകളില്‍ നിന്നും വാഹനങ്ങള്‍ വന്നാല്‍ സൈഡിലേക്ക് ഇറക്കി നിറുത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പാത്ര നിര്‍മ്മാണത്തിനായി കളിമണ്ണ് എടുത്തതിനെ തുടര്‍ന്ന് ഇരു ഭാഗത്തും വെള്ളം നിറഞ്ഞ് കിടക്കുന്ന വലിയ കുഴികളാണ് റോഡിന്റെ വശങ്ങളിലുള്ളത്. മഴ കനത്തത്തോടെ മണ്ണിടിച്ചല്‍ രൂക്ഷമായിരിക്കുകയാണ്.പഞ്ചായത്ത് അധികാരികള്‍ അടിയന്തരമായി ഇടപ്പെട്ട് മണ്ണിടിച്ചലിന് പരിഹാരം കണ്ടില്ലെങ്കില്‍ പാലത്തിനും, റോഡിനും കോടിപ്പാടുകള്‍ സംഭവിക്കാനുള്ള സാധ്യയുണ്ട്. തൃശൂര്‍ – കുന്നംകുളം പാതയില്‍ പതിവായി ഗതാഗത കുരുക്ക് ഉണ്ടാകുന്ന കേച്ചേരി സെന്റര്‍ ഒഴിവാക്കി, പോകുന്നതിന് വാഹനയാത്രികര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡാണ്. മണ്ണിടിച്ചല്‍ രൂക്ഷമായി റോഡിനും പാലത്തിനും നാശനഷ്ടം ഉണ്ടാകും മുന്‍പ് അധികാരികളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്തംഗങ്ങളായ ലയ ജോജോ, ജോണ്‍ കാക്കശ്ശേരി എന്നിവര്‍ ആവശ്യപ്പെട്ടു.



