ശ്രീ ധന്വന്തരി ക്ഷേത്രത്തിന് മുന്നിലുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ യോഗം നടത്തി.

48

എരുമപ്പെട്ടി പഞ്ചായത്ത് , നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിന് മുന്നിലുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ യോഗം നടത്തി. ബിജെപി എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു അമ്പാടി ഉദ്ഘാടനം ചെയ്തു. ബൂത്ത് കണ്‍വീനര്‍ സി.കെ സുനില്‍ കുമാര്‍, ഗിരീഷ് തോപ്പില്‍, രാംദാസ് മുല്ലക്കല്‍, രാജേഷ് ചേനംകുമരത്, രാജന്‍ തോപ്പില്‍, ബാലന്‍ ചെനംകുമരത്ത് എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് നാട്ടുകാര്‍ സ്വന്തം ചെലവില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു