അസംഘടിത തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് അസംഘടിത തൊഴിലാളി സംഘം ബിഎംഎസ് കടപ്പുറം പഞ്ചായത്ത് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

51

അസംഘടിത തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് അസംഘടിത തൊഴിലാളി സംഘം ബിഎംഎസ് കടപ്പുറം പഞ്ചായത്ത് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി സംഘം തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ വി ശ്രീനിവാസന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രഭാരി കെ എ ജയതിലകന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ഗുരുവായൂര്‍ മേഖല ജോയിന്‍ സെക്രട്ടറി രാധ കെ കെ, ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ജില്ലാ വൈസ് പ്രസിഡണ്ട് കെടി മുഹമ്മദ് യൂനസ്, ശാന്തി ഐ എ, അഖിലാഷ് ആര്‍ വി എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി ശാന്തി ബാബു ഐ എ (പ്രസിഡണ്ട്) ഐ ബി അരുന്ധതി (വൈസ് പ്രസിഡണ്ട്) സബിത ബിജു (സെക്രട്ടറി) നിഷ പി കെ(ജോയിന്‍ സെക്രട്ടറി) ശിവാനന്ദന്‍ കെ ബി( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു