മറ്റം കെ.സി. സൈമണ്‍ മാസ്റ്റര്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറി റിക്രിയേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു.

51

മറ്റം കെ.സി. സൈമണ്‍ മാസ്റ്റര്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറി റിക്രിയേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു.
ആര്യംപാടത്ത് നടന്ന ചടങ്ങില്‍ പി.എന്‍. സുകുദേവന്‍ പ്രതിഭാ പുരസ്‌കാരം വിതര ണം, ഇമ്മട്ടി ദിനേശ് സ്മാരക അവാര്‍ഡ് വിതരണം, നിധിന്‍രാജ് അനുസ്മരണം, പഠനോപകരണ വിതരണം എന്നിവ നടന്നു. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് കെ.എ. കബീര്‍ അധ്യക്ഷനായി. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ പി.എന്‍. സുകുദേവന്‍ പ്രതിഭാ പുരസ്‌കാര വിതരണവും ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭന്‍ ഇമ്മട്ടി ദിനേശ് സ്മാരക അവാര്‍ഡ് വിതരണവും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജി. പ്രമോദ് നിധിന്‍രാജ് അനുസ്മരണവും പഠനോപകരണ വിതരണവും നടത്തി. കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് കൗണ്‍സിലര്‍ ടി.വി. ബിജി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ശാരി ശിവന്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍. എ. ബാലചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് മുന്‍
പ്രസിഡണ്ട് ജെയിംസ് കാട്ടുക്കാരന്‍, കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വത്സന്‍ പാറന്നൂര്‍, ലൈബ്രറി സെക്രട്ടറി ശരത് ലൂയിസ്, സ്വാഗത സംഘം കണ്‍വീനര്‍ പി.എം.ശരത് എന്നിവര്‍ സംസാരിച്ചു.