വേലൂര്‍ അമ്പലവട്ടം ദേശ കുതിര നിര്‍മ്മാണത്തിനായുള്ള ധന ശേഖരണാര്‍ത്ഥം കൂപ്പണ്‍ വിതരണോദ്ഘാടനം നടന്നു.

149

വേലൂര്‍ അമ്പലവട്ടം ദേശ കുതിര നിര്‍മ്മാണത്തിനായുള്ള ധന ശേഖരണാര്‍ത്ഥം കൂപ്പണ്‍ വിതരണോദ്ഘാടനം നടന്നു. കാര്‍ത്യായനി ദേവി ക്ഷേത്രാങ്കണത്തില്‍ ദേശ കുതിര കമ്മറ്റി പ്രസിഡന്റ് സുനില്‍ , കാര്‍ത്യായനി ദേവി ക്ഷേത്ര പ്രസിഡന്റ് സേതുമാധവന് നല്‍കി കൊണ്ട് ഉദ്ഗാടനം നിര്‍വഹിച്ചു. സെക്രട്ടറി വിനായക മണികണ്ഠന്‍,ട്രഷറര്‍ ബാബു, ജോയിന്റ് ട്രഷറര്‍ രാഹുല്‍, കണ്‍വീനര്‍ ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു