പഴുന്നാന മഹല്ല് ജുമാമസ്ജിദിന് കീഴിലുള്ള മഖാമില്‍ മോഷണം; ഒന്നര ലക്ഷത്തോളം നഷ്ടപ്പെട്ടു

കുന്നംകുളം പഴുന്നാന മഹല്ല് ജുമാമസ്ജിദിന് കീഴിലുള്ള ഷെയ്ഖ് യൂസഫ് അല്‍ ഖാദിരി മഖാമില്‍ മോഷണം. മഖാമിനുള്ളില്‍ സ്ഥാപിച്ച ഒരു നേര്‍ച്ചപ്പെട്ടിയും പുറത്ത് സ്ഥാപിച്ച രണ്ട് നേര്‍ച്ചപ്പെട്ടികളും തകര്‍ത്ത് പണം കവര്‍ന്നു. ഒന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് വിലയിരുത്തല്‍. ശനിയാഴ്ച രാത്രി 10 മണിക്കും ഞായറാഴ്ച രാവിലെ 5 മണിക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. രാവിലെ മഖാമില്‍ എത്തിയവരാണ് നേര്‍ച്ച പെട്ടികള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുന്നംകുളം പോലീസ് പരാതി നല്‍കി. കുന്നംകുളം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദീന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജു, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തെത്തി പരിശോധന നടത്തി.

ADVERTISEMENT
Malaya Image 1

Post 3 Image