കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ രുഗ്മിണി സ്വയംവരം നടത്തി

കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നടന്നുവരുന്ന സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രുഗ്മിണി സ്വയംവരം നടന്നു. വൈകീട്ട് കൈക്കുളങ്ങര കറുതക്കോട്ട് മഹാദേവ ക്ഷേത്രത്തില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ രുഗ്മിണി വിഗ്രഹ എഴുന്നെള്ളിപ്പും കൃഷ്ണവേഷം ധരിച്ച കുട്ടികളുടെ ശോഭായാത്രയും തിരുവാതിരക്കളിയും നടന്നു. മങ്ങാട് മുരളി നമ്പീശനാണ് യജ്ഞാചാര്യന്‍.

 

ADVERTISEMENT