28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery സംഘാടക സമിതി രൂപീകരണ യോഗവും വിദ്യാഭ്യാസ സെമിനാറും നടന്നു.

സംഘാടക സമിതി രൂപീകരണ യോഗവും വിദ്യാഭ്യാസ സെമിനാറും നടന്നു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ജാഥയുടെ മുല്ലശ്ശേരി മേഖല സംഘാടക സമിതി രൂപീകരണ യോഗവും വിദ്യാഭ്യാസ സെമിനാറും നടന്നു. സി പി എം ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി പി. ജി. സുബിദാസ് യോഗം ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി മേഖല കമ്മിറ്റി സെക്രട്ടറി എം എസ് രതി അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ഡോ സി എല്‍. ജോഷി വിഷയാവതരണം നടത്തി. രാജേഷ്, അതുല്‍, ജോണ്‍, ഫഹ്‌മിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിഷയാവതരണത്തിനെ തുടര്‍ന്ന് അംഗങ്ങള്‍ പങ്കെടുത്ത ചര്‍ച്ചയും നടന്നു. സംസ്ഥാന ജാഥയുടെ ലഘുലേഖയുടെ പ്രകാശനം എളവള്ളി പഞ്ചായത്ത് അംഗം പി. എം.അബുവിനു നല്‍കി നിര്‍വ്വഹിച്ചു. തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചുകൊണ്ട്, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന വിഷയത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥയ്ക്ക് നവംബര്‍ 26 ന് ഉച്ചക്ക് 2 മണിക്ക് പുവ്വത്തൂര്‍ ബസ്സ് സ്റ്റാന്റില്‍ സ്വീകരണം നല്‍കും.

ADVERTISEMENT
error: Content is protected !!