33.2 C
Kunnamkulam
Friday, September 18, 2026
Home Uncategorized പഴഞ്ഞി അയിനൂര്‍ അയ്യമലക്കാവ് ക്ഷേത്ര സര്‍പ്പക്കാവില്‍ സര്‍പ്പക്കളത്തിന് വെള്ളിയാഴ്ച തുടക്കമായി.

പഴഞ്ഞി അയിനൂര്‍ അയ്യമലക്കാവ് ക്ഷേത്ര സര്‍പ്പക്കാവില്‍ സര്‍പ്പക്കളത്തിന് വെള്ളിയാഴ്ച തുടക്കമായി.

85

പഴഞ്ഞി അയിനൂര്‍ അയ്യമലക്കാവ് ക്ഷേത്ര സര്‍പ്പക്കാവില്‍ 4 ദിവസങ്ങളിലായി നടക്കുന്ന സര്‍പ്പക്കളത്തിന് വെള്ളിയാഴ്ച തുടക്കമായി. പള്ളിക്കര തുളസീധരന്‍ പുള്ളുവന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. തിങ്കളാഴ്ച ഭൂതക്കളത്തോടുകൂടി ചടങ്ങുകള്‍ സമാപിക്കും. ക്ഷേത്രത്തില്‍ ദിവസവും മാതൃ സമിതിയുടെ നേതൃത്വത്തില്‍ അന്നദാനവും നടക്കുന്നുണ്ട്. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ കെ ആര്‍ സുബ്രഹ്‌മണ്യന്‍, ജയപ്രകാശ്, കെ.വി മോഹനന്‍, ചന്ദ്രന്‍ കണ്ടിരിത്തി, കെ കെ ബാലന്‍, ശ്രീഹരി, അശ്വിന്‍ പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും

ADVERTISEMENT
error: Content is protected !!