31.7 C
Kunnamkulam
Wednesday, September 16, 2026
Home Uncategorized പെരുമണ്ണൂർ സ്കൂൾ ചരിത്രം തേടി ഉണ്ണിക്കൃഷ്ണൻ മാസ്റ്ററുടെ വസതിയിലെത്തി വിദ്യാർഥികളും അധ്യാപകരും

പെരുമണ്ണൂർ സ്കൂൾ ചരിത്രം തേടി ഉണ്ണിക്കൃഷ്ണൻ മാസ്റ്ററുടെ വസതിയിലെത്തി വിദ്യാർഥികളും അധ്യാപകരും

15

ഒരു നൂറ്റാണ്ട് പിന്നിട്ട പെരുമണ്ണൂര്‍ ജി എല്‍ പി സ്‌കൂളില്‍ നിന്നും ആദ്യാക്ഷരം കുറിച്ച് പിന്നീട് സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച നിരവതി പ്രഗല്‍ഭരും പ്രശസ്ഥരുമായ വ്യക്തികളെ വാര്‍ത്തെടുത്ത സ്‌കൂളിന്റെ ചരിത്ര വൃത്താന്തം തേടി കുരുന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുമായ തേക്കിന്‍കാട്ടില്‍ വടുക്കുട്ട് ഉണ്ണിക്കൃഷ്ണന്‍ മാസ്റ്ററുടെ വസതിയില്‍ എത്തി. സ്‌കുളിനെ കുറിച്ചും പഴയ കാലഘട്ടത്തെ വിദ്യാഭ്യാസ രീതിയെ കുറിച്ചും സംവാദം നടത്തി. അദ്ധ്യാപകരായ കാജ, ദീപ എന്നിവര്‍ നേതൃത്വം നല്‍കി.സ്‌കൂളിലേക്ക് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ രചിച്ച ‘ഓര്‍മ്മ തണലില്‍ ഒരാള്‍ ‘ എന്ന പുസ്തകത്തിന്റെ 3 ഭാഗങ്ങളും സമ്മാനിച്ചു.

 

ADVERTISEMENT
error: Content is protected !!