കടപ്പുറത്ത് വീണ്ടും മത്തി ചാകര. കവറില്‍ വാരിക്കൂട്ടി പ്രദേശവാസികള്‍. വ്യാഴാഴ്ച രാവിലെയാണ് മന്ദലാംകുന്ന്, വെളിയങ്കോട് കടല്‍ത്തീരങ്ങളില്‍ ജീവനോടെ മത്തിക്കൂട്ടം കരയ്ക്കു കയറിയത്. കഴിഞ്ഞ ദിവസം അകലാട്, പെരിയമ്പലം തീരത്തും മത്തിക്കൂട്ടം എത്തിയിരുന്നു. സംഭവം അറിഞ്ഞ് പ്രദേശവാസികളും പ്രഭാത സവാരിക്കാരും കവറുകളുമായി എത്തി.