ഇ വി എം ഉപയോഗിച്ച് വോട്ടിംങ് നടത്തി അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂള്‍

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ 2024-2025 അധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജയകരമായി സമാപിച്ചു. ആദ്യമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുന്നത്. മെഷീന്റെ നിര്‍മ്മാണം സ്‌കൂളിലെ എ ടി എല്‍ ഇന്‍ ചാര്‍ജ് സുഖൈന ഷമീറിനായിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷൈനി ഹംസ ചീഫ് ഇലക്ഷന്‍ കമ്മീഷണറായും വൈസ് പ്രിന്‍സിപ്പല്‍ സാജിത റസാഖ് അസി ഇലക്ഷന്‍ കമ്മീഷണറായും വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.