25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu ലോറി ഇടിച്ച് സ്‌കൂളിന്റെ കവാടവും മതിലും തകര്‍ന്നു

ലോറി ഇടിച്ച് സ്‌കൂളിന്റെ കവാടവും മതിലും തകര്‍ന്നു

123

പിറകോട്ടെടുത്ത ലോറി ഇടിച്ച് പെരുമ്പിലാവ് കൊരട്ടിക്കര ഗവര്‍മെന്റ് യുപി സ്‌കൂളിന്റെ കവാടവും മതിലും തകര്‍ന്നു. വ്യാഴാഴ്ച കാലത്ത് ഒമ്പതരയോടെയാണ് സംഭവം. പ്രദേശത്തെ വിവിധ സ്‌കൂളുകളിലേക്ക് യൂണിഫോം വിതരണം ചെയ്യുന്നതിനായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി പിറകോട്ട് എടുത്ത് സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് കയറുന്നതിനിടയില്‍ കവാടത്തില്‍ കുടുങ്ങുകയും തുടര്‍ന്ന് മതില്‍ തകരുകയുമായിരുന്നു. നാട്ടുകാരും പിടിഎ ഭാരവാഹികളും പ്രദേശത്തെ യൂണിയന്‍ തൊഴിലാളികളും സ്ഥലത്തെത്തി ലോറിയില്‍ കുടുങ്ങിയ കവാടം ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം എടുത്ത് മാറ്റി.

ADVERTISEMENT
error: Content is protected !!