24.7 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad കടല്‍ ക്ഷോഭത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി...

കടല്‍ ക്ഷോഭത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മനുഷ്യ ഭിത്തി തീര്‍ത്തു

ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ ഉണ്ടാകുന്ന കടല്‍ ക്ഷോഭത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മനുഷ്യ ഭിത്തി തീര്‍ത്തു.പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എ.അഷ്‌കര്‍ അലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.വി.ഉമ്മര്‍ കുഞ്ഞി, മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വക്കറ്റ് വി.എം.മുഹമ്മദ് ഗസ്സാലി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി.കെ.സുബൈര്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.എം.മുജീബ്, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ആര്‍.ഇബ്രാഹിം, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി വി.എം.മനാഫ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!