29.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ശ്രീകൃഷ്ണ കോളേജില്‍ വായനപക്ഷാചരണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു

ശ്രീകൃഷ്ണ കോളേജില്‍ വായനപക്ഷാചരണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു

30

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വായനപക്ഷാചരണത്തിന്റെ ഭാഗമായി വായന ലഹരിയില്‍ ഒരുമിച്ചു മുന്നേറാം എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മിനി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ കവിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പി.എന്‍ ഗോപീകൃഷ്ണന്‍ വിഷയാവതരണം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.പി.സന്തോഷ് അധ്യക്ഷനായി. വിദ്യാര്‍ത്ഥിനി മീനാക്ഷിക്കുട്ടി വായന പ്രതിജ്ഞയും കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സന്‍ ഫിദ നസ്റിന്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ഐക്യുഎസി കോഡിനേറ്റര്‍ ഡോ. ടി.ഡി.ശ്രീജ, ശ്രീകൃഷ്ണ കോളേജ് ലൈബ്രേറിയന്‍ എം.എ സുധീഷ് കുമാര്‍ കള്‍ച്ചറല്‍ & ലിറ്റററി ക്ലബ് കോഡിനേറ്ററും കവിയുമായ ഡോ. ബിജു ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കാവ്യാലാപനവും നടന്നു. ചിത്രകാരിയും വിദ്യാര്‍ത്ഥിനിയുമായ മന്യാദാസ് വരച്ച ചിത്രം കവിയ്ക്ക് കൈമാറി. ബഷീറിന്റെ പ്രേമലേഖനം എന്ന കഥയെ മുന്‍നിര്‍ത്തി നടത്തിയ ഉപന്യാസരചനാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ അനില്‍കുമാര്‍, ശ്രീലക്ഷ്മി എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.

 

ADVERTISEMENT
error: Content is protected !!