ചാലിശേരി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ സതീഷ് കുമാറിന് യാത്രയയപ്പ് നല്‍കി

41

കേരള മീഡിയാ പേഴ്‌സണ്‍സ് യൂണിയന്‍ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലം മാറിപ്പോകുന്ന ചാലിശേരി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ സതീഷ് കുമാറിന് യാത്രയയപ്പ് നല്‍കി. കെ.എം.പി.യു പാലക്കാട് ജില്ലാ രക്ഷാധികാരി സി. മൂസ പെരിങ്ങോട്, കെ. സതീഷ് കുമാറിന് സ്‌നേഹാപഹാരം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി ഗീവര്‍ ചാലിശേരി, പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.ജി സണ്ണി, വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശേരി, മേഖലാ കമ്മിറ്റിയംഗം സി.പി. കരീം എന്നിവരും സ്റ്റേഷന്‍ ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.