സി.കെ റംല ബീബി ടീച്ചറുടെ നിര്യാണത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

83

മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.കെ റംല ബീബി ടീച്ചറുടെ നിര്യാണത്തില്‍ സ്‌കൂള്‍ പി.ടി.എ യും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് അനുസ്മരണ യോഗം സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബീന എ ആമുഖ പ്രസംഗം അവതരിപ്പിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ കെ മണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന രമേശ്, വാര്‍ഡ് മെമ്പര്‍ ടെസി ഫ്രാന്‍സിസ്, എം.പി.ടി.എ. പ്രസിഡന്റ് ശ്രീകല ശങ്കരനാരായണന്‍, ഒ എസ് എ പ്രസിഡന്റ് വിജയന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ഫംല ബീബി ടീച്ചറുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.