ചാത്തനൂര്‍ സഹൃദയ വേദിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ വട്ടം പരിപാടി ജൂലൈ 14ന്

82

സാമൂഹ്യ സേവന വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന സാംസ്‌കാരിക സംഘടനയായ ചാത്തനൂര്‍ സഹൃദയ വേദിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ വട്ടം പരിപാടി ജൂലൈ 14ന് രാവിലെ ഒമ്പത് മണിക്ക് ചാത്തനൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മൂന്ന് പതിറ്റാണ്ടിലേറേയായി ആതുര ചികിത്സാ രംഗത്ത് സേവനമനുഷിടിച്ച് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങിയ ഡോ. ഇ. സുഷമയെ ചടങ്ങില്‍ ആദരിക്കും. ചടങ്ങില്‍ തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, മഹാകവി ഇടശ്ശേരിയുടെ മകനും പാലിയേറ്റീവ് സംസ്ഥാന തല ഡയറക്ടറുമായ ഡോ. ദിവാകരന്‍, ഇ. മാധവന്‍ ഇടശ്ശേരി, വി.ടി. വാസുദേവന്‍ മാസ്റ്റര്‍, ഡോ. വി. സേതുമാധവന്‍ തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.