ത്യശൂരില്‍ നിന്ന് വിജയിച്ച് എം പിയായ സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോള്‍ ഏറെ സന്തോഷം പങ്കിടുകയാണ് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റും , കോണ്‍ഫെഡറേഷന്‍ ഓഫ് റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ദേശീയ വര്‍ക്കിംഗ് ചെയര്‍മാനുമായ ഷെവലിയാര്‍ സി ഇ ചാക്കുണ്ണി. സുരേഷ് ഗോപി എം.പി.യായ ഉടനെ തന്നെ റെയില്‍വ്വേ വികസനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചും, ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം ,ഇടപ്പള്ളി – ഗുരുവായൂര്‍ – താനൂര്‍ റെയില്‍വേ ലൈന്‍, റെയില്‍വേ പാളങ്ങളില്‍ വയര്‍ലസ് നിരീക്ഷണ ക്യാമറ , ഓട്ടോമാറ്റിക് ഡോര്‍ , സുരക്ഷ ഓഡിറ്റ് നടത്തി ജീവനക്കാരുടെയും യാത്രക്കാരുടേയും സംരക്ഷണം ഉറപ്പ് വരുത്തുക, ഗുരുവായൂരില്‍ ഹെലിപാഡ് നിര്‍മ്മാണം തുടങ്ങിയുള്ള ആവശ്യങ്ങള്‍ അറിയിച്ച് നിവേദനം നല്‍കിയിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് സ്വകാര്യ മേഖലയിലെ ആദ്യത്തെ ഉജാല ഗോള്‍ഡന്‍ ഫിലിം അവാര്‍ഡ് നൈറ്റിന്റെ പ്രധാന സംഘാടകനായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ താനുമായി സുരേഷ് ഗോപി സുഹൃദ്ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. ഷെവലിയാര്‍ സി.ഇ ചാക്കുണ്ണിയുടെ തോല്‍ക്കാന്‍ മനസ്സില്ല എന്ന പുസ്തകവും സുരേഷ് ഗോപിക്ക് റിപ്പബ്ലിക് ദിനത്തില്‍ കൈമാറിയിരുന്നു.നിയുക്ത കേന്ദ്രമന്ത്രിക്ക് ഹോളിലാന്‍ഡ് പില്‍ഗ്രീം സൊസൈറ്റി ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ.ചാക്കുണ്ണി ഇ മെയില്‍ വഴി അഭിനന്ദനം അറിയിച്ചു
Home Bureaus Perumpilavu സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോള്‍ ഏറെ സന്തോഷം പങ്കിടുകയാണ് ഷെവലിയാര്‍...