വേലൂര്‍ തോന്നല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. മന്തിയത്ത് വീട്ടില്‍ സുരേഷിന്റെ മകന്‍ 16 വയസുള്ള അനന്തനെയാണ് കാണാതായത്. വരവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. വ്യാഴാഴ്ച്ച രാവിലെ
സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് പോയതാണ്. വൈകീട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ വീട്ടിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04885 273002 എന്ന സ്റ്റേഷന്‍ നമ്പറിലോ 9497980532,9497947207 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
ADVERTISEMENT