29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery ആശുപത്രിയിലും നിരാഹാരം തുടരുന്ന ദിലീഫ് അബ്ദുല്‍ കാദറിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യ സംഗമം

ആശുപത്രിയിലും നിരാഹാരം തുടരുന്ന ദിലീഫ് അബ്ദുല്‍ കാദറിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യ സംഗമം

112

തൃശൂര്‍ – കുന്നംകുളം റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിലും നിരാഹാരം തുടരുന്ന എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം പ്രസിഡണ്ടായ ദിലീഫ് അബ്ദുല്‍ കാദറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. കേച്ചേരി സെന്ററിലെ സമരപ്പന്തലില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമം എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.നാസര്‍ ഉദ്ഘാടനം ചെയ്തു. മണലൂര്‍ മണ്ഡലം സെക്രട്ടറി വി.എം. അബ്ദുള്‍ ഹക്കീം അധ്യക്ഷനായി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!