28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery കനത്ത മഴ; കര്‍മ്മപദ്ധതികള്‍ രൂപീകരിക്കാന്‍ വേണ്ടിയുള്ള പ്രത്യേക യോഗം ചേര്‍ന്നു

കനത്ത മഴ; കര്‍മ്മപദ്ധതികള്‍ രൂപീകരിക്കാന്‍ വേണ്ടിയുള്ള പ്രത്യേക യോഗം ചേര്‍ന്നു

കാലവര്‍ഷത്തിന് മുന്നോടിയായി മഴ ആരംഭിച്ച സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളേയും മറ്റ് പ്രശ്‌നങ്ങളേയും വിലയിരുത്തി കര്‍മ്മപദ്ധതികള്‍ രൂപീകരിക്കാന്‍ വേണ്ടിയുള്ള പ്രത്യേക യോഗം കണ്ടാണശ്ശേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ആശ – അങ്കണവാടി പ്രവര്‍ത്തക പ്രതിനിധികള്‍ ,സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി സി.ഒ.ആന്റോ ,വൈസ് പ്രസിഡണ്ട് എന്‍.എസ് .ധനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!