24.4 C
Kunnamkulam
Friday, August 28, 2026
Home Bureaus Perumpilavu 25-ാം വാര്‍ഷിക നിറവില്‍ സ്രായില്‍ അക്ഷര കലാകായിക സംസ്‌കാര വേദി

25-ാം വാര്‍ഷിക നിറവില്‍ സ്രായില്‍ അക്ഷര കലാകായിക സംസ്‌കാര വേദി

20

കാട്ടകാമ്പാല്‍ സ്രായില്‍ അക്ഷര കലാകായിക സംസ്‌കാര വേദിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികവും, ഓണാഘോഷവും സമുചിതമായി ആഘോഷിച്ചു.ആഘോഷങ്ങളുടെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി രഘുനാഥ് നിര്‍വഹിച്ചു. അക്ഷര സെക്രട്ടറി പി ആര്‍ സൗരവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സന്ധ്യാ സജിത്ത് മുഖ്യ അതിഥിയായി, പഞ്ചായത്തംഗം ടി. എസ് മണികണ്ഠന്‍,അക്ഷര പ്രസിഡന്റ് എം.വി അനേക്, പ്രോഗ്രാം കണ്‍വീനര്‍ എം . ബി സതീശന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കപ്പിത്താനായി ചുമതലയേറ്റ നിത്യൂഷ് വി മോഹന്‍, കവയത്രി ശോഭ ജയശങ്കര്‍, കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചു നല്‍കിയ പി എസ് മണികണ്ഠന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. പ സമ്മാനം വിതരണവും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!