25.5 C
Kunnamkulam
Friday, August 28, 2026
Home Bureaus Perumpilavu കടവല്ലൂര്‍ സിഡിഎസ് വീരനാട്ട്യ മത്സരം

കടവല്ലൂര്‍ സിഡിഎസ് വീരനാട്ട്യ മത്സരം

31

കടവല്ലൂര്‍ പഞ്ചായത്ത് മോഡലിന്റെ നേതൃത്വത്തില്‍ വീരനാട്ട്യ മത്സരം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടര്‍ എം.ബാലാജി ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത മത്സരത്തില്‍ ടീം മഹാമയ പള്ളിക്കുളം ഒന്നാം സ്ഥാനം കരസ്ഥമാക്കി, രണ്ടാം സ്ഥാനം ആദി ജ്വാല ആനക്കല്ലും , മൂന്നാം സ്ഥാനം സാരസം കൊരട്ടിക്കരയും കരസ്ഥമാക്കി. വിജയികള്‍ക്ക് ബാങ്ക് പ്രസിഡന്റ് എം കെ മോഹനന്‍ മെമെന്റോയും ക്യാഷ് പ്രൈസും സമ്മാനിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

ADVERTISEMENT
error: Content is protected !!