24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur നവീകരിച്ച ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം സമര്‍പ്പിച്ചു

നവീകരിച്ച ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം സമര്‍പ്പിച്ചു

നവീകരിച്ച ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം സമര്‍പ്പിച്ചു. പൂര്‍ണ്ണമായും ദേവസ്വം ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തിയത്. തെക്ക്, വടക്ക് നടകളില്‍ ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ചതും ഇതോടൊപ്പം സമര്‍പ്പിച്ചു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,  മരാമത്ത് ചീഫ് എന്‍ജിനീയര്‍ എം.വി.രാജന്‍, എക്‌സി.എന്‍ജിനീയര്‍ എം.കെ.അശോക്കുമാര്‍, അസി.എക്‌സി.എന്‍ജിനീയര്‍ വി.ബി.സാബു, ഇ.കെ നാരായണനുണ്ണി എന്നിവര്‍ സന്നിഹിതരായി.

ADVERTISEMENT
error: Content is protected !!