പാഴിയോട്ടുമുറി ശ്രീ പാറക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലപ്പൂര മഹോത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍, തുടര്‍ന്ന് നടക്കല്‍ പറവെപ്പ് നടന്നു. പറവെപ്പില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് രണ്ട് ഗജവീരന്മാരുടേയും മേളത്തിന്റേയും അകമ്പടിയോടെ എഴുന്നെള്ളിപ്പ് നടന്നു. വൈകീട്ട് വിവിധ ദേശ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം , നാദസ്വരം, കാവടി, തെയ്യം, ശിങ്കാരിമേളം, കാളവേല, കരിങ്കാളിപ്പട തുടങ്ങിയ കലാരൂപങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. രാത്രി കരിയന്നൂര്‍ താര കമ്മറ്റിയുടെയും ശ്രീദുര്‍ഗ്ഗ കുടുംബശ്രീ താല കമ്മിറ്റിയുടെയും ചുള്ളിവളപ്പില്‍ താല കമ്മിറ്റിയുടെയും നേതൃത്വത്തില്‍ താലം ഉണ്ടായി.
Home Bureaus Erumapetty പാഴിയോട്ടുമുറി ശ്രീ പാറക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലപ്പൂര മഹോത്സവം ആഘോഷിച്ചു