സി പി ഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി. പഴഞ്ഞി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴഞ്ഞി സ്‌കൂള്‍ ഫ്‌ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം എം.എല്‍.എ. എ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. ലോക്കല്‍ സെക്രട്ടറി എ.എ. മണികണ്ഠന്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എന്‍. സത്യന്‍, എം. ബാലാജി , ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍, ബ്ലോക്ക് മെമ്പര്‍ എന്‍ .കെ. ഹരിദാസന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ. എസ് രേഷ്മ, കാട്ടകാമ്പാല്‍ ലോക്കല്‍ സെക്രട്ടറി വി.കെ. ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു തൃശൂര്‍ – മലപ്പുറം – പാലക്കാട് ജില്ലകളില്‍ നിന്നായി 8 ടീമുകള്‍ പങ്കെടുത്ത വാശിയേറിയ ടൂര്‍ണമെന്റില്‍ വോളി വാരിയേഴ്‌സ് വേലൂര്‍ വിന്നേഴ്‌സ് ട്രോഫിയും സ്റ്റാര്‍ ലൈന്‍ വോളിറ്റി കുന്നംകുളം റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി. ടൂര്‍ണമെന്റിന് സി പി ഐ എം നേതാക്കളായ വി.സി. ഷാജന്‍, പി.എം. അലി, അബുബക്കര്‍ , അബ്ദിള്‍ ഖാദര്‍, ഇ. എ. മൊയ്തുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.