30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery എളവള്ളി സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിനോടനുബന്ധിച്ച് തിരുകര്‍മ്മങ്ങളും പായസ വിതരണവും നടത്തി

എളവള്ളി സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിനോടനുബന്ധിച്ച് തിരുകര്‍മ്മങ്ങളും പായസ വിതരണവും നടത്തി

68

എളവള്ളി സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുന്നാളിനോടനുബന്ധിച്ച് തിരുകര്‍മ്മങ്ങളും പായസ വിതരണവും നടന്നു. വ്യാഴാഴ്ച്ച വൈകീട്ട് 6 ന് മറ്റം സെന്റ് തോമസ് ഫൊറോന സഹവികാരി ഫാ. ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കല്‍ കാര്‍മ്മികനായി ദിവ്യബലി നൊവേന, ലദീഞ്ഞ് എന്നി തിരുകര്‍മ്മങ്ങള്‍ നടന്നു. സെന്റ് ആന്റണീസ് കപ്പേളയില്‍ ‘നടന്നതിരുകര്‍മ്മങ്ങളെ തുടര്‍ന്ന് ഭക്തജനങ്ങള്‍ക്കായി പായസ വിതരണവും നടന്നു.

ADVERTISEMENT
error: Content is protected !!