ചിറളയം സെന്റ് മേരീസ് കപ്പേളയില്‍ ചെറിയ തിരുനാള്‍ ആഘോഷിച്ചു

കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ പരിശുദ്ധ മാതാവിന്റെ ജനന തിരുനാള്‍, ചിറളയം സെന്റ് മേരീസ് കപ്പേളയില്‍ ചെറിയ തിരുനാളായി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ 9 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് കപ്പേളയിലേക്ക് ബൈക്ക് റാലിയുടെ അകമ്പടിയോടെ പരിശുദ്ധ മാതാവിന്റെ ഛായചിത്ര എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് തൃശൂര്‍ അതിരൂപത മാതൃവേദി അസി.ഡയറക്ടര്‍ ഫാ. അനീഷ് കൂത്തൂര്‍ നേതൃത്വം നല്‍കി.

ADVERTISEMENT