ബഥനി സെന്റ്. ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ജൂലൈ 28ന്

184

കുന്നംകുളം ബഥനി സെന്റ്. ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2014 വരെയുള്ള ബാച്ചുകളുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ജൂലൈ 28ന് നടത്തുമെന്ന്് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.യാക്കോബ് ഓ ഐ സി അറിയിച്ചു. മുഴുവന്‍ ബാച്ചുകളുടെയും ഒരുമിച്ചുള്ള രണ്ടാമത്തെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ആണ് ഈ വര്‍ഷം നടക്കുന്നത്. വൈസ് പ്രസിഡന്റ് അജിത് ചീരന്‍, സെക്രെട്ടറി അഡ്വ. ജോഫി ജോര്‍ജ്, ജോയിന്റ് സെക്രെട്ടറി പ്രവീണ്‍ കുമാര്‍, ട്രഷറര്‍ ഫാ. ബെഞ്ചമിന്‍ ഓ ഐ സി,എന്നിവര്‍ സംസാരിച്ചു.