26.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ വയോധികന് തെരുവുനായയുടെ കടിയേറ്റു

ഗുരുവായൂരില്‍ വയോധികന് തെരുവുനായയുടെ കടിയേറ്റു

47

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികന് തെരുവുനായയുടെ കടിയേറ്റു. മലപ്പുറം നന്നംമുക്ക് ഇടയത്ത് വീട്ടില്‍ 65 വയസ്സുള്ള ബാലനാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സുഖമില്ലാത്തതിനെ തുടര്‍ന്ന് നടപ്പാതയില്‍ വിശ്രമിക്കുമ്പോള്‍ നായ ഓടി വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ബാലന്‍ പറഞ്ഞു വലത് ചെവിയിലാണ് കടിയേറ്റത്. ഹോട്ടല്‍ ജോലിക്കാരനായ ഇയാള്‍ 20 വര്‍ഷത്തോളമായി ഗുരുവായൂരിലാണ് കഴിയുന്നത്. നാട്ടുകാരും ടെമ്പിള്‍ പോലീസും ചേര്‍ന്ന് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രനഗരിയില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രിയില്‍ കാല്‍നടയാത്രികരെ ആക്രമിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!