26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad ചാവക്കാട് തഹസില്‍ദാറായി ഇടതുപക്ഷ യൂണിയനില്‍പെട്ട വ്യക്തിയെ നിയമിച്ചതില്‍ ആരോപണം

ചാവക്കാട് തഹസില്‍ദാറായി ഇടതുപക്ഷ യൂണിയനില്‍പെട്ട വ്യക്തിയെ നിയമിച്ചതില്‍ ആരോപണം

52

ചാവക്കാട് തഹസില്‍ദാറായി ഇടതുപക്ഷ യൂണിയനില്‍പെട്ട വ്യക്തിയെ നിയമിച്ചെന്നാരോപിച്ച് യൂഡിഎഫ്ല്‍ അസ്വസ്ഥത. ഇടത് യൂണിയനില്‍പെട്ട ടി.കെ. ഷാജിയെ ചാവക്കാട് തഹസില്‍ദാറായി ചുമതലപ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പാലയൂര്‍ സ്വദേശിയയായ കെ.റ്റി ബാബുവിനെ ചാവക്കാട് തഹസില്‍ദാറായി ചുമതലപ്പെടുത്തണമെന്നായിരുന്നു കോണ്ഗ്രസ് ആവശ്യം. എന്‍.ജി.ഒ അസോസിയേഷനും കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വഴി ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അസോസിയേഷനെയും പാര്‍ട്ടി നേതാക്കളെയും ഞെട്ടിച്ചു കൊണ്ട് ഇടത് യൂണിയനില്‍ പെട്ട ടി കെ. ഷാജിയെയാണ് ചാവക്കാട് തഹസില്‍ദാറായി സര്‍ക്കാര്‍ നിയമിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇടപെട്ടാണ് ഇടത് യൂണിയനില്‍ പെട്ട ആളെ ചാവക്കാട് തഹസില്‍ദാറായി നിയമിച്ചതെന്നാണ് കോണ്‍ഗ്രസ് അനുകൂല യൂണിയനും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നത്. പാര്‍ട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇതു സംബന്ധിച്ച ചര്‍ച്ച ചൂടേറുകയാണ്. ചാവക്കാട് മുന്‍ തഹസില്‍ദാറായിരുന്ന ഷാജി, ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ ഗുരുവായൂര്‍ ദേവസ്വം തഹസില്‍ദാറായി ജോലി ചെയ്ത് വരികയാണ് .

 

ADVERTISEMENT
error: Content is protected !!