കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട് നാട്ടുകാര്‍ ഇടപെട്ട് വൃത്തിയാക്കി

63

ഗുരുവായൂര്‍ കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട് നാട്ടുകാര്‍ ഇടപെട്ട് വൃത്തിയാക്കി. ഗുരുവായൂര്‍ നഗരസഭയുടെയും, കണ്ടാണശ്ശേരി പഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന തോട് വര്‍ഷങ്ങളായി മാലിന്യം നിറഞ്ഞു കിടക്കുകയാണ്. നിരന്തരം പരാതിപ്പെട്ടിട്ടും വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തോട്ടിലിറങ്ങി വൃത്തിയാക്കുകയായിരുന്നു. കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് നീക്കം ചെയ്തത്. തൊമ്മില്‍ ഗോപി, ഷാജി നമ്പറമ്പത്ത്, അനില്‍ ബ്രഹ്‌മക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.