എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബില്ല് കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.പി.എച്ച്.എ. – കെ.എ.എസ്.എന്‍.ടി.എസ്.എ എന്നീ സംഘടനകള്‍ സംയുക്തമായി കുന്നംകുളം ഉപജില്ല വിദ്യഭ്യാസ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കെ.പി.പി.എച്ച്.എ സംസ്ഥാന സമിതിയംഗം സോണി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. മുബാറക് യു.എം, ജോഷി കെ.ഒ, ലൈനു പി.കെ, റീന തോമാസ്, വിനു സഖറിയ എന്നിവര്‍ സംസാരിച്ചു. പോള്‍ ജോബ് കെ, ലീന മണലി എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.
ADVERTISEMENT