യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്

ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്. വെളിയങ്കോട് തൈക്കൂട്ടത്ത് ഹൈദരാലി (33)യെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ് ലിഷ ഏഴുവര്‍ഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചത്.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയും ഭര്‍ത്താവും മക്കളുമായി കഴിയുന്ന വീട്ടിലെത്തിയ ബന്ധുവായ പ്രതി അതിജീവിതയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

ADVERTISEMENT
Malaya Image 1

Post 3 Image